- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകത്ത് നിന്ന് ലോക്ക് ചെയ്തൊരു കാർ; പന്തികേട് തോന്നി നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു; ഡോർ പൊളിച്ച് നോക്കിയതും ദാരുണ കാഴ്ച; തൃശൂരിൽ 57കാരൻ മരിച്ചനിലയിൽ; വൻ ദുരൂഹത

തൃശൂർ: കാറിന് അകത്ത് 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്ക് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
വൈകുന്നേരം നാല് മണി മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറയപ്പെടുന്നു. കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിനുള്ളില്‍ നിന്നും പിസ്റ്റല്‍ പോലീസ് കണ്ടെടുത്തു. കാറിൽ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി.


