കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയില്‍ മാവേലിയായി വേഷമിട്ട് വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ മീരാ കൃഷ്ണ. സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെ മാവേലിയായി എത്തിയപ്പോള്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഓച്ചിറ സ്റ്റേഷനിലെ ഓണാഘോഷം കൗതുകമായി.

2022 ല്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിലും സ്റ്റേഷന്‍ മാസ്റ്ററായ മീരാ കൃഷ്ണ മാവേലിയായി വേഷമിട്ടിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റും നടക നടനുമായ അച്ഛന്‍ വേണുഗോപാലായിരുന്നു് അന്ന് മാവേലിയെ ചമയങ്ങള്‍ അണിയിച്ച് ഒരുക്കിയത്. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം മീരയുടെ മകളായ വള്ളിക്കാവ് അമൃത വിദ്യാലയത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്തിനിയുമായ കുമാരി അവന്തികയാണ് അമ്മയെ മാവേലി വേഷം അണിയച്ചത്.