- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേര് കസ്റ്റഡിയില്‍
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേര് കസ്റ്റഡിയില്‍
പാലക്കാട്: ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ രഞ്ജിത് മാണിക്കാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അപകടത്തിന് പിന്നാലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു വര്‍ഷമായി രഞ്ജിത് മാണിക് പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് വരികയാണ്. ഈ വീടിനോട് ചേര്‍ന്ന് വാഴ കൃഷി ചെയ്യുന്നവരാണ് പന്നി കെണിയൊരുക്കിയത്. സംഭവത്തില്‍ കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈന്‍ വലിച്ചയാള്‍, ഭൂമിയുടെ ഉടമസ്ഥന്‍ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
Next Story