- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലടക്കം മലയോര മേഖലകളില്‍ വീണ്ടും ഇടിമിന്നലോടുകൂടിയ വേനല്‍ മഴയ്ക്ക് സാധ്യത; കാലവര്‍ഷം മെയ് 27ന്; സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് 2025-ലെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 27നോടെയാണ് എത്താനായി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന് നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ മാറ്റം വരാമെന്നും വകുപ്പിന്റെ വിശദീകരണം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം കാലവര്‍ഷത്തിന് വഴിയൊരുക്കുന്നതാണ്.
മെയ് 13-ഓടെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെ ചില ഭാഗങ്ങളില്‍ എത്താനാണ് സാധ്യത. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും വ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷ. നിലവില്‍ കേരളത്തിലടക്കം മലയോര മേഖലകളില്‍ വീണ്ടും ഇടിമിന്നലോടുകൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ 13-ാം തീയതി വൈകിട്ട് 5.30 വരെയും കന്യാകുമാരി തീരത്ത് അതേ ദിവസം രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടാന്‍ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പു നല്‍കി. തിരമാലകള്‍ 0.4 മുതല്‍ 0.9 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകലം പാലണമെന്നും, ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹാര്‍ബറിലെ ബോട്ടുകള്‍ സുരക്ഷിതമായി കെട്ടിയിടുകയും, മത്സ്യബന്ധന ഉപകരണങ്ങള്‍ ഉറപ്പാക്കുകയും ചെയ്യണം. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും കടല്‍ വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.