- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ പാട് കണ്ടതോടെ സംശയം; പോലീസിനെ വിവരം അറിയിച്ച് ആശുപത്രി അധികൃതർ; നാലു വയസുകാരന്റെ മരണത്തിൽ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്.
കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്നാണ് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചത്. ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി പിന്നീട് ഉണർന്നില്ലെന്നാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ, കുട്ടിയുടെ കഴുത്തിലെ പാടുകൾ സംശയത്തിനിടയാക്കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കസ്റ്റഡിയിലെടുത്ത അമ്മയെയും സുഹൃത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Next Story




