- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ 'കൈയ്യേറ്റം', ഞാന്‍ എന്റെ സൗകര്യം എന്റെ കാര്യം എന്ന സ്വാര്‍ത്ഥചിന്തയുടെ പ്രദര്‍ശനമാണ്; ഈ ദുഃശീലം മാറ്റുക, മാറ്റാന്‍ പരിശീലിക്കുക: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: വീതി കുറഞ്ഞ റോഡുകളിലും വളവിലും ഓപ്പോസിറ്റ് സൈഡിലേക്ക് തിരിച്ച് വഴിയിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നത് ഒരു ശീലമാണ്. ഈ ശീലം കാരണം സുഗമമായ ട്രാഫിക്കിന് ഇത് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നത്. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ് ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
'ഈ 'കൈയ്യേറ്റം', ഞാന്‍ എന്റെ സൗകര്യം എന്റെ കാര്യം എന്ന സ്വാര്‍ത്ഥചിന്തയുടെ പ്രദര്‍ശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാര്‍ക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാര്‍ന്ന അപകടങ്ങള്‍ക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകള്‍ അതുമൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധന നഷ്ടം, ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്' - മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അണ്ണാറക്കണ്ണനും തന്നാലായത്
ഇടുങ്ങിയ റോഡുകളിലും വളവുകളിലും ദേശീയ പാതകളിലും ഇത്തരത്തില്‍ ട്രാഫിക്കിന് വിപരീത ദിശയില്‍ ഇമൃൃശമഴല ണമ്യ യിലേയ്ക്ക് തള്ളി നില്‍ക്കുന്ന വിധത്തില്‍ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നത് മലയാളിയുടെ ഒരു ശീലമാണ്. സുഗമമായ ട്രാഫിക്കിന് ഇതുണ്ടാക്കുന്ന അസൗകര്യം എത്രത്തോളമാണെന്നത്, അനുഭവമില്ലാത്ത ഒരു മലയാളി ഈ കേരനാട്ടില്‍ ഉണ്ടാവില്ല
ഈ 'കൈയ്യേറ്റം', ഞാന്‍ എന്റെ സൗകര്യം എന്റെ കാര്യം എന്ന സ്വാര്‍ത്ഥചിന്തയുടെ പ്രദര്‍ശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാര്‍ക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല
സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാര്‍ന്ന അപകടങ്ങള്‍ക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകള്‍ അതുമൂലമുണ്ടാകുന്ന സമയനഷ്ടം ഇന്ധന നഷ്ടം ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്
കൂടാതെ ഡ്രൈവിംഗിലെ അത്യാവശ്യ മനോനിലയായ സമചിത്തതയ്ക്കും ക്ഷമയ്ക്കും ക്ഷമതയ്ക്കും ഉണ്ടാക്കുന്ന കോട്ടം, വാഹനങ്ങള്‍ക്കും റോഡുകള്‍ക്കുമുണ്ടാക്കുന്ന തേയ്മാനം ക്ഷതം, പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന ആഘാതം ഒക്കെ പലതുള്ളി പെരുവെള്ളം എന്ന കണക്കെ അധികരിക്കുന്ന കാണാപ്പുറങ്ങളുമാണ്
അണ്ണാറക്കണ്ണനും തന്നാലായത്. ഈയൊരു ചെറിയ ശീലം മാറ്റുന്നതിന് ഒരു നയാപൈസയുടെ നഷ്ടമില്ല ലാഭിക്കുന്നതോ രാജ്യത്തിന്റെ തന്നെ കോടിക്കണക്കിന് സമ്പത്തിന്റെ വ്യയവും അപകടദുരന്തങ്ങളും വിലപ്പെട്ട ജീവനുകളും ഭാവിതലമുറകള്‍ക്കുള്ള പരിസ്ഥിതിയേയും ആണ് ..... ചിന്തിക്കുക
ഈ ദുഃശീലം മാറ്റുക
മാറ്റാന്‍ പരിശീലിക്കുക
വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ.
''പലതുള്ളി പെരുവെള്ളം''
അണ്ണാറക്കണ്ണനും തന്നാലായത് -
നമുക്കൊന്നായ് നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കാം