- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവചന മുറിയില്‍ അതിക്രമിച്ചു കയറി ജ്യോത്സ്യനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു
പ്രവചന മുറിയില്‍ അതിക്രമിച്ചു കയറി ജ്യോത്സ്യനെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂര്‍: പിണറായിലെ പാറപ്രത്ത് വയോധികനായ ജോത്സ്യനെ വീട്ടിലെ പ്രവചന മുറിയില്‍ അതിക്രമിച്ച് കടന്ന് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വിചാരണ കോടതിയായ ഒന്നാം അഡീഷണല്‍ ജില്ലാസെഷന്‍സ് ജഡ്ജ് ഫിലിപ്പ്‌തോമസ്. ജീവപര്യന്തം തടവിനും 25000 രൂപ പിഴയടക്കാനുംശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം പിണറായി പാറപ്രം കോളാട്ടെ ശിഖാലയത്തില്‍ കുഞ്ഞിരാമന്‍ ഗുരുക്കളെ (72 ) ജോത്സ്യരുടെ വീട്ടിലെ പ്രവചന മുറിയില്‍ അതിക്രമിച്ചുകയറി കുത്തി കൊലപ്പെടുത്തിയ. കേസില്‍ എരഞ്ഞോളി കൂളിബാറിലെ കേളോത്ത് സി.കെ.റമീസിനെ (48) യാണ് കോടതി ശിക്ഷിച്ചത്.
വീട് കയറി ആക്രമത്തിന് 10 വര്‍ഷം കഠിന തടവും, 10000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. പ്രതിപിഴ അടച്ചാല്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് നല്‍കണം ഇന്ത്യന്‍ നീതിന്യായ സംഹിതയിലെ449/ 30 2 എന്നിവ കുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2012 ഫെബ്രുവരി നാലിന് വൈകുന്നേരമാണ് കേസിന്നാസ്പദമായ സംഭവം.ജോത്സ്യനെ കാണാനെത്തിയ പ്രതി മുറി തുറന്ന് അകത്ത് കടന്ന് കുത്തി പരുക്കേല്‍പ്പിക്കുകയും നിലവിളി കേട്ട് ഓടിയെത്തിയ മകനും മറ്റും ചേര്‍ന്ന് തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടയില്‍ ഫെബ്രുവരി 26 ന് മരണമടയുകയും ചെയ്തുവെന്നാണ് കേസ്. നേരത്തെയുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്.
കൊല്ലപ്പെട്ട കുഞ്ഞിരാമന്റെ മകന്‍ എം.പി.വിപിന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. എം.നളിനി, ടി.വി.രൂപേഷ്, എം.പി.പ്രദീപ്, കോ-ഓപ്പ ഹോസ്പിറ്റല്‍ മാനേജര്‍ ഒ.എം.ബാബു, പഞ്ചായത്ത് സെക്രട്ടറി വി.പി. ബാബുരാജ്, വില്ലേജ് ഓഫീസര്‍ സുരേന്ദ്രന്‍, ഡോ.ചന്ദ്രശേഖരന്‍, ഡോ.സി.വി.രമേഷ്, ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള പോലീസ് ഓഫീസര്‍മാരായ പി.എം.സന്തോഷ്, ടി.ജയരാജന്‍, നാസ്സര്‍, എം.പി.വിനോദ് തുടങ്ങിയവരാണ് കേസിലെ പ്രോസിക്യുഷന്‍ സാക്ഷികള്‍.


