വയനാട്: കള്ളനാണെന്ന് കരുതി തടഞ്ഞുവെച്ചയാൾ കൊലക്കേസ് പ്രതിയാണെന്ന കണ്ടെത്തലിൽ ഞെട്ടലോടെ നാട്ടുകാർ. വയനാടാണ് സംഭവം. വയനാട് കല്ലൂരിൽ വച്ചാണ് സംശയാസ്പദമായി കണ്ടയാളെ നാട്ടുകാർ പിടികൂടിയത്. മൂലവയൽ വീട്ടിൽ എം എസ് മോഹനൻ എന്നയാളെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് മോഷ്ടാക്കാളുടെ ശല്യം കൂടുതലാണ്. ഇതിനാലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടപ്പോൾ നാട്ടുകാർ പിടികൂടിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.

ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിന്നീടാണ് ഇയാൾ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. 2022 ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തമിഴ്നാട് ഗൂഡല്ലൂർ സ്റ്റേഷൻ പരിധിയിലാണ് ഈ കേസുള്ളത്. കസ്റ്റഡിയിലെടുത്ത മോഹനനെ ബത്തേരി പോലീസ് ഗൂഡല്ലൂർ പോലീസിന് കൈമാറിയിരിക്കുകയാണ്.