- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ ദേഹത്തേക്ക് കുതിച്ചെത്തിയ ബസ് ഇടിച്ചു കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനവും; കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
കട്ടപ്പന: കഴിഞ്ഞ ആഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ബസ് സ്റ്റാൻഡിലിരുന്ന യുവാവിന്റെ ദേഹത്തേക്ക് കുതിച്ചെത്തിയ ബസ് ഇടിച്ചു കയറുകയായിരുന്നു. വലിയ ഞെട്ടലോടെയാണ് ദൃശ്യങ്ങൾ കേരളം കണ്ടത്. നടുക്കുന്ന സംഭവമുണ്ടായത്. കുമളി സ്വദ്ദേശി വിഷ്ണു പതിരാജാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ബസ് വിഷ്ണുവിന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. വിഷ്ണുവിന്‍റെ നെഞ്ചിനൊപ്പം ബസിന്‍റെ മുൻഭാഗം കയറി. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത്.
ഇപ്പോഴിതാ, ബസ് പാഞ്ഞ് കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഇടുക്കി ആർ ടി ഒ സസ്പെൻഡ് ചെയ്തത്. ഇയാളെ എടപ്പാൾ ഐഡിടിആർഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കടുത്ത നടപടിയെടുത്ത എംവിഡി യെ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു.