- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപൊളി ബസുകള്‍ വരുമെന്ന് പറഞ്ഞു വന്നു; ഇനി ഇതാ അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകള്‍; ഡിസൈനുകള്‍ പുറത്ത്വിട്ട് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം ബസ് സ്റ്റാന്‍ഡുകളും പുതുമയിലേക്ക്. യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച് അഞ്ച് പ്രധാന സ്റ്റാന്‍ഡുകള്‍ പൂര്‍ണമായി നവീകരിക്കുന്ന പദ്ധതിയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു.
കൊട്ടാരക്കര, കായംകുളം, ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ബസ് സ്റ്റാന്‍ഡുകളാണ് ആദ്യഘട്ടത്തില്‍ പുതുക്കിപ്പണിയുക. ആധുനിക സൗകര്യങ്ങളോട് കൂടിയ ഡിസൈന്‍ മാതൃകകള്‍ ഉള്‍പ്പെടെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചു.
അതേസമയം, 'വ്യത്യസ്തമായ അഭിപ്രായങ്ങളും ചര്‍ച്ചകളും സ്വീകരിക്കപ്പെടണം' എന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. രാജ്ഭവനില്‍ നടന്ന 'രാജ്ഹംസ്' പ്രകാശന വേളയിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
മന്ത്രിയുടെ പോസ്റ്റ്-
അടിപൊളി ബസുകള്‍ വരുമെന്ന് പറഞ്ഞു, വന്നു.
ഇനി ഇതാ അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകള്‍...
ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് കെഎസ്ആര്‍ടിസി യും മാറുന്നു..
ഇതുവരെ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി,.തുടര്‍ന്നും നിങ്ങളുടെ പിന്തുണ ഉണ്ടാകട്ടെ....
അത്യാധുനിക സൗകര്യങ്ങളോടെ പുതിയതായി നിര്‍മ്മിക്കുന്ന കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളുടെ ഡിസൈന്‍...