- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്പാത്തി രഥോത്സവം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
പാലക്കാട്ടെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
പാലക്കാട്: സംസ്ഥാനത്ത് നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നവംബര്‍ 13 മുതല്‍ 15 വരെയുള്ള തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. കല്‍പ്പാത്ത രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം.
അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാവും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാവുകയെന്നാണ് വിവരം. സിപിഎം സ്ഥാനാര്‍ത്ഥിയായി ബിനുമോള്‍ക്കൊപ്പം മറ്റ് പേരുകളും ചര്‍ച്ചയിലുണ്ട്.
Next Story