- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാര്‍ക്ക് നൂറ് കോടി കോഴ വാഗ്ദാനം; പാര്‍ട്ടി അന്വേഷണത്തിന് നാലംഗ കമ്മീഷന്‍; പൊലീസ് അന്വേഷണം ആവശ്യപ്പെടാതെ എന്‍സിപി
കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; നാലംഗ കമ്മീഷന്‍ അന്വേഷിക്കും
തിരുവനനന്തപുരം: കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാര്‍ക്ക് നൂറ് കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജന്‍, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി അന്വേഷണം മാത്രമാണിത്. അതേസമയം, ആരോപണത്തില്‍ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം. ഇടതുമുന്നണിയില്‍ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്.