- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ ഭാഗത്താണ് പിഴവെന്ന് റെയില്‍വെ; ഒരു ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം റയില്‍വെ നല്‍കുമെന്നും അറിയിച്ചു
പാലക്കാട്: മൂന്ന് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ റെയില്‍വെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയില്‍വെ ഡിവിഷന്‍. ശുചീകരണ തൊഴിലാളികള്‍ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയില്‍വെ കുറ്റപ്പെടുത്തി.
ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആര്‍പിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികള്‍ നടന്ന പാളത്തില്‍ ട്രയിനുകള്‍ക്ക് വേഗ പരിധിയില്ലെന്നും റെയില്‍വെ പറയുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാര്‍ തന്നെ റെയില്‍വെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം റയില്‍വെ നല്‍കുമെന്നും അറിയിച്ചു.
Next Story