- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിലേക്ക് വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 51 പേര് ചികിത്സ തേടി; അടിമാലിയിലെ സഫയര്‍ ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യവകുപ്പ്
വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച സംഭവത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. അടൂരില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആഹാരം കഴിച്ച അടിമാലിയിലെ സഫയര്‍ ഹോട്ടല്‍ താല്‍ക്കാലികമായി അടപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ചത് അടിമാലിയിലെ സഫയര്‍ ഹോട്ടലില്‍ നിന്നുമാണ്. ഉച്ചയ്ക്ക് ഹോട്ടല്‍ ജീവനക്കാര്‍ മൂന്നാറില്‍ എത്തിച്ചു നല്‍കുകയും വൈകിട്ട് ഇവര്‍ നേരിട്ട് ഹോട്ടലിലെത്തിയുമാണ് ഭക്ഷണം കഴിച്ചത്.
രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികള്‍ക്ക് തുടര്‍ച്ചയായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഹോട്ടലിനെതിരെ മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 14 ന് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ചികിത്സക്ക് ശേഷം കുട്ടികള്‍ സ്വദേശത്തേക്ക് മടങ്ങി.