തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛന്‍ മരിച്ചു. മകന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയില്‍ ഇന്നലെ രാത്രിയാണ് അപകടം. പാലോട് പേരയം സ്വദേശി രമേശാണ് (48) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന്‍ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേശാണ് ബൈക്ക് ഓടിച്ചിരുന്നത്.

ക്രിസ്മസ് കാരള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചത്. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമേശിനെ രക്ഷിക്കാനായില്ല. പാലോട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി വഞ്ചുവം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.