എറണാകുളം: എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അങ്കമാലിയിലുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ ദാരുണമായി മരിച്ചു. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്റെ ഡ്രൈവറായ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ട്രാവലിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.