പാലക്കാട്: വടക്കഞ്ചേരി ചുവട്ട്പാടത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. സനല്‍ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ലിവിയോണിനെ ?ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിര്‍ത്തിയിടരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍ദേശം. എന്നാല്‍ വീണ്ടും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ദാരുണസംഭവമുണ്ടായിരിക്കുന്നത്.