- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ തട്ടിപ്പില്‍ തിരുവനന്തപുരത്തുകാരന് നഷടമായത് രണ്ട് കോടി രൂപ; ഉത്തരേന്ത്യന്‍ മോഡല്‍ തട്ടിപ്പില്‍ പിടിയിലായത് മലപ്പുറംകാരനായ യുവാവ്: മനു കംബോഡിയന്‍ സംഘത്തിലെ മുഖ്യ ആസൂത്രകന്‍
ഓണ്‍ലൈന്‍ തട്ടിപ്പില്‍ തിരുവനന്തപുരത്തുകാരന് നഷടമായത് രണ്ട് കോടി രൂപ
മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ പോലിസ് പിടികൂടി. ഉത്തരേന്ത്യന്‍ മോഡലില്‍ നടത്തിയ തട്ടിപ്പില്‍ മലപ്പുറംകാരനായ മലയാളി യുവാവാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ മനു എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. കംബോഡിയയില്‍ നിന്നും തമിഴ്‌നാട് തിരുച്ചിറപ്പള്ളി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ മനുവിനെ പോലിസ് പിടികൂടുക ആയിരുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കേരളത്തില്‍നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യുകയും വന്‍ തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും മനുവാണ്. ഓണ്‍ലൈന്‍ വഴി നിക്ഷേപ പദ്ധതിയില്‍ ചേര്‍ത്ത് പണം തട്ടിയ കംബോഡിയന്‍ സംഘത്തിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ മനുവെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി സൗഹൃദം സ്ഥാപിച്ച് വ്യാജ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് ഇയാളുടേയും സംഘങ്ങളുടേയും രീതി.
കമ്പോഡിയയില്‍ കോള്‍ സെന്റര്‍ സ്ഥാപിച്ച് അതിലൂടെയായിരുന്നു മനു തട്ടിപ്പ് നടത്തിയിരുന്നത്. 2024 ജൂണിലാണ് തിരുവനന്തപുരം സ്വദേശിയായ യുവാവില്‍ നിന്ന് പലഘട്ടങ്ങളിലായി രണ്ട് കോടി രൂപ മനു തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പ് എന്നു വിശ്വസിപ്പിച്ചായിരുന്നു പണം നിക്ഷേപിപ്പിച്ചതും ആളുകളെ തട്ടിപ്പിന് ഇരയാക്കിയതും. ഇയാളുടെ പരാതിയില്‍ അന്വേഷണം നടത്തിയ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് മനു കമ്പോഡിയയില്‍ ആണന്ന് കണ്ടത്തുകയും, ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും, ബ്ലൂകോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
പരാതിയുടെ ഭാഗമായി വ്യാജ സിമ്മുകള്‍ വില്‍പ്പന നടത്തിയാളെയും, ബാങ്ക് അക്കൗണ്ട് വില്പനനടത്തിയാളെയും, സ്വന്തം അക്കൗണ്ട് കമ്മീഷന്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് നല്‍കിയ ആളെയും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ എയര്‍പോര്‍ട്ടില്‍ നിന്ന് മനുവിനെ പിടികൂടിയത്.