- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കില്‍ തിരക്ക് അഭിനയിച്ച് സ്ലിപ്പില്‍ സീല്‍ ചെയ്ത് വാങ്ങി; പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന സ്ലിപ് മൊബൈല്‍ കടയില്‍ കാണിച്ച് 1.80 ലക്ഷം രൂപയുടെ ഫോണുകളുമായി മുങ്ങി: യുവാവ് അറസ്റ്റില്‍
1.80 ലക്ഷത്തിന്റെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന ബാങ്ക് സ്ലിപ്പിലെ സീല്‍ കാണിച്ച് മൊബൈല്‍ കടയിലെ ജീവനക്കാരെ കബളിപ്പിച്ച് 1.80 ലക്ഷം രൂപയുടെ മൊബൈലുകളുമായി മുങ്ങിയ യുവാവ് പിടിയില്‍. പണം അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഫോണുകളുമായി മുങ്ങിയ യുവാവാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ ഇജാസ് അഹമ്മദാണ് പിടിയിലായത്.
നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബി മൊബൈല്‍ ഷോപ്പ് ജീവനക്കാരാണ് കബളിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇയാള്‍ ആദ്യമായല്ല ഇത് ചെയ്യുന്നതന്നും സ്ഥിരം തട്ടിപ്പുകാരനെന്നും പോലിസ് കണ്ടെത്തി. സംസ്ഥാനത്ത് പലയിടങ്ങളില്‍ ഇത്തരം തട്ടിപ്പ് നടത്തിയതിന്റെ പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറയുന്നു.
നെയ്യാറ്റിന്‍കരയില്‍ പുതിയതായി ആരംഭിക്കുന്ന സ്വകാര്യ തുണി വ്യപാര കമ്പനിയുടെ മാനേജരാണെന്ന് പരിചയപ്പെടുത്തിയാണ് ഇജാസ് ആര്‍എസ്ബി മൊബൈല്‍ ഷോപ്പില്‍ എത്തിയത്. റിയല്‍മെയുടെ ഒരേ പോലുള്ള ആറ് ഫോണുകള്‍ വേണമെന്ന് അറിയിച്ചു. കടയിലെ ജീവനക്കാര്‍ ഫോണുകള്‍ക്ക് ബില്ല് ചെയ്ത് നല്‍കി. പണം എച്ച്ഡിഎഫ്‌സി ബാങ്ക് വഴി അക്കൗണ്ടില്‍ ഇടാമെന്ന് പറഞ്ഞ് ഇയാള്‍ ബില്ലുുമായി പുറത്തിറങ്ങി. പിന്നാലെ അക്കൗണ്ടില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് കാണിക്കുന്ന സ്ലിപ്പുമായി എത്തി. ആറ് ഫോണുകളുമെടുത്ത് പോവുകയും ചെയ്തു.
അര മണിക്കൂര്‍ കഴിഞ്ഞും പണം അക്കൗണ്ടില്‍ എത്താതായപ്പോഴാണ് ജീവനക്കാര്‍ ബാങ്കിലെത്തി അന്വേഷിച്ചത്. ബാങ്കില്‍ എത്തിയ ഇജാസ് അവിടെ തിരക്ക് അഭിനയിച്ചു. അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഫോം ഫില്‍ ചെയ്ത് നല്‍കിയ ശേഷം പതുക്കെ തിരക്കൊഴിഞ്ഞ് ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതിയെന്ന് ജീവനക്കാരോട് പറയുകയും ഫോമില്‍ സീല്‍ ചെയ്ത് വാങ്ങുകയും ചെയ്തു. ഇത് കാണിച്ചാണ് ഫോണ്‍ വാങ്ങിക്കൊണ്ട് പോയത്. മൊബൈല്‍ ഷോപ്പ് ഉടമയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തി ഇയാളെ കണ്ടത്തുകയായിരുന്നു. ഇജാസിനെ കഴിഞ്ഞ ദിവസം കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.