- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫയര്‍ അലാറം മുഴങ്ങുകയോ സ്മോക്ക് ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിക്കുകയോ ചെയ്തില്ലെന്ന് രക്ഷപ്പെട്ടവര്‍; ഹോട്ടല്‍ മലഞ്ചെരുവിന് അടുത്തായതും തീ അണയ്ക്കുന്നതിന് തടസ്സമായി; തുര്‍ക്കിയിലെ തീ പിടിത്തത്തില്‍ മരിച്ചത് 76 പേര്: പരിക്കേറ്റ പലരുടേയും നില ഗുരുതരം
തുർക്കിയയിൽ റിസോർട്ടിൽ തീപിടിത്തം; 66 മരണം, 51 പേർക്ക് പരിക്ക്
അങ്കാറ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയയിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 76 പേര് കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇസ്തംബൂളില്‍നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെ കൊറോഗ്ലു പര്‍വതനിരകളിലെ പ്രശസ്തമായ കാര്ത്താല്കായ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ കെട്ടിടത്തില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ്.
അപകടം നടക്കുമ്പോള്‍ 234 പേരാണ് ഹോട്ടലില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അപകട സമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും ഹോട്ടലിലെ സ്കീ പരിശീലകനായ നെക്മി കെപ്സെറ്റുട്ടന്‍ പറഞ്ഞു. റിസോര്‍ട്ടിലുണ്ടായിരുന്ന 20 പേരെ സുരക്ഷിതമായി മാറ്റി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിനായി 30 ഫയര്‍ ട്രക്കുകളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് അയച്ചതായി ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. ഹോട്ടലിലെ റസ്റ്റാറന്റില്‍ പ്രാദേശിക സമയം പുലര്‍ച്ച 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. 161 മുറികളുള്ള ഹോട്ടല്‍ മലഞ്ചെരുവിനടുത്തായത് തീ അണക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ റിസോര്‍ട്ടിലെ നാലാം നിലയിലുള്ള റസ്റ്റോറന്റില്‍ തീപിടിത്തമുണ്ടാവുകയും പിന്നീട് മുകളിലത്തെ നിലയിലേക്ക് തീ ആളിപടരുകയായിരുന്നെന്നാണ് പ്രാഥമിക കണ്ടെത്തല്‍. റിസോര്‍ട്ടിന്റെ ചുമരിലെ തടികൊണ്ടുള്ള ആവരണം അപകടത്തിന് ആക്കം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താനായത്.
മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ഭയപ്പെടുന്നു. കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. തീപിടിത്തമുണ്ടായപ്പോള്‍ ഹോട്ടലില്‍ ഫയര്‍ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഫറഞ്ഞു.