ചെന്നിത്തല: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു. മാവേലിക്കര ചെറുകോല്‍ ഈഴക്കടവ് കുമാര ഭവനത്തില്‍ സുമേഷ് (30) ആണ് മരിച്ചത്. ചെന്നൈയില്‍ താമസിക്കുന്ന കുമാരന്‍ - സുമ ദമ്പതികളുടെ മകനാണ്.

എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്ക് ട്രെയിനില്‍ വരവേ വൈക്കത്തിനടുത്ത് കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിന്‍ റിഫൈനറിയില്‍ ജോലിക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ആണ് ദാരുണമായ അപകടം ഉണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്‌സപ്രസില്‍ നിന്നാണ് സുമേഷ്‌കുമാര്‍ വീണത്. ട്രെയിനില്‍ നിന്ന് വീണ് ട്രാക്കില്‍ കിടക്കുകയായിരുന്ന സുമേഷിനെ കാല്‍നട യാത്രക്കാരാണ് കണ്ടത്. പൊലീസും ആര്‍പിഎഫും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: പ്രവീണ. സംസ്‌കാരം പിന്നീട്.