- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രം; ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹ മോചനം നല്കാന് സാധിക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി
ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രം; ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹ മോചനം നല്കാന് സാധിക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അസാധാരണമായ ബുദ്ധിമുട്ടോ ധര്മച്യുതിയോ ഉണ്ടാവാതെ കല്യാണം കഴിഞ്ഞ് ഒരുവര്‍ഷത്തിനിടയില്‍ വിവാഹമോചനം നല്കാന് സാധിക്കില്ലെന്നും അലഹാബാദ് ഹൈക്കോടതി.
ഹിന്ദുവിവാഹനിയമത്തിലെ 14-ാം വകുപ്പുപ്രകാരം കല്യാണം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ ബന്ധം വേര്‍പെടുത്താനായി ഹര്‍ജി ഫയല്‍ചെയ്യുന്നതിന് കടുത്ത നിയന്ത്രണമുണ്ടെന്ന് ജസ്റ്റിസ് അശ്വനി കുമാര്‍, ജസ്റ്റിസ് ഡെണാഡി രമേശ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ബന്ധം തുടരുന്നതിന് അസാധാരണമായ ബുദ്ധിമുട്ടോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കില്മാത്രമേ വേര്‍പെടുത്താന്‍ അനുവദിക്കുകയുള്ളൂ.
നിശാന്ത് ഭരദ്വാജ്, റിഷിക ഗൗതം ദമ്പതിമാരുടെ വിവാഹ മോചന കേസ് പരിഗണിക്കവേയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇരുവരും പരസ്പരസമ്മതത്തോടെ ഹിന്ദുനിയമത്തിലെ വകുപ്പ് 13 ബി പ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. ഷരണ്പുരിലെ കുടുംബകോടതി ഇവരുടെ വിവാഹമോചന ആവശ്യം ഇതേകാരണം ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.