- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ വധശിക്ഷ ഒഴിവാക്കണം; സുപ്രീംകോടതി
പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ വധശിക്ഷ ഒഴിവാക്കണം; സുപ്രീംകോടതി
ന്യൂഡല്‍ഹി: ഒന്നിലേറെ കൊലപാതകങ്ങള്‍ നടത്തിയ പ്രതിയാണെങ്കിലും മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ വധശിക്ഷ ഒഴിവാക്കാവുന്നതാണെന്ന് സുപ്രീംകോടതി. പ്രായം, കുറ്റകൃത്യപശ്ചാത്തലം തുടങ്ങിയവയെല്ലാം ഇത്തരം കേസുകളില്‍ പരിഗണിക്കണമെന്നും ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ദീന്‍ ദയാല്‍ തിവാരിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സാഹചര്യത്തെളിവുകള്‍ വെച്ചാണ് പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചത്. ഹൈക്കോടതി അത് ശരിവെച്ചു. താന്‍ ചെയ്ത കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നാണ് പ്രതി സുപ്രീംകോടതിയില്‍ വാദിച്ചത്.
പ്രതി മാനസാന്തരപ്പെടാന്‍ ഒരു സാധ്യതയും ഇല്ലാതിരിക്കുകയും ജീവപര്യന്തം തടവ് പോരാതെ വരുകയും ചെയ്യുമ്പോഴേ വധശിക്ഷ വിധിക്കാവൂയെന്ന് ബച്ചന്‍ സിങ് കേസില്‍ (1980) സുപ്രീംകോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു.