- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറിലെ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ്; 1.61 ലക്ഷം രൂപ പിടികൂടി: അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് കണക്കില്‍പെടാത്ത 41,000 രൂപ
വാളയാറിലെ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ്; 1.61 ലക്ഷം രൂപ പിടികൂടി
പാലക്കാട്: വാളയാറിലെ ചെക്ക് പോസ്റ്റുകളില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നര വരെ നീണ്ട വിജിലന്‍സ് പരിശോധനയില്‍ 1,61,060 രൂപ പിടികൂടി. വാളയാര്‍ ഇന്‍, ഔട്ട്, വേലന്താവളം ചെക്‌പോസ്റ്റുകളില്‍ നിന്നായാണ് പണം പിടികൂടിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അമിതഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണു വിജിലന്‍സ് മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്.
ഇന്നലെ വാളയാര്‍ ഔട്ട് ചെക്‌പോസ്റ്റില്‍ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നു കണക്കില്‍പെടാത്ത 41,000 രൂപ ഉള്‍പ്പെടെ 80,700 രൂപയാണു പിടിച്ചത്. വാളയാര്‍ ഇന്‍ ചെക്‌പോസ്റ്റില്‍ നിന്ന് 71,560 രൂപയും വേലന്താവളത്തു നിന്ന് 8,800 രൂപയുമാണു പിടിച്ചത്. ജനുവരിയില്‍ മൂന്നാം തവണയാണു മോട്ടര്‍ വാഹന ചെക്‌പോസ്റ്റ് കേന്ദ്രീകരിച്ചുള്ള വിജിലന്‍സ് പരിശോധന നടന്നത്. ജനുവരി 11ന് 5 ചെക്‌പോസ്റ്റുകളില്‍ നിന്നായി 1,49,490 രൂപയും 13ന് 1,77,490 രൂപയും പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ 4,88,040 രൂപയാണു പിടികൂടിയത്.