കാസര്‍കോട്: പോക്സോ കേസില്‍ യുവാവിന് 85 വര്‍ഷം കഠിനതടവും 3.25 ലക്ഷം പിഴയും. ചപ്പാരപ്പടവ് തിമിരി കാരിയാട്ടെ പി.പി. ബിനു എന്ന വെളിച്ചം വിനുവിനെയാണ് (45) കാസര്‍കോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 13 മാസം അധിക കഠിനതടവ് അനുഭവിക്കണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ആദൂര്‍ പോലിസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. ആദ്യം അന്വേഷണം നടത്തിയത് ഇന്‍സ്പെക്ടര്‍ പ്രേംസദനും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന വി.കെ. വിശ്വംഭരനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി.