തിരുവനന്തപുരം: ഗാനമേള കഴിഞ്ഞ് മടങ്ങവെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കടവിലെത്തിയ 18കാരന്‍ പുഴയില്‍ ചാടി മരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ആരിക്കോണം കടവിലാണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വാരിക്കോണം സ്വദേശി ബാലുവാണ് മരിച്ചത്. തൊഴുവന്‍കോട് ക്ഷേത്രത്തില്‍ നിന്ന് ഗാനമേള കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാലു കടവിലേയ്ക്ക് എത്തിയത്.

ബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം വ്യക്തമല്ല. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫോഴ്‌സിന്റെ ഒരു യൂണിറ്റ് എത്തി സ്‌കൂബ ഡൈവേഴ്‌സ് അടങ്ങുന്ന ഒരു സംഘം പുഴയില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴുവന്‍കോട് ക്ഷേത്രത്തില്‍ നിന്ന് ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാലു ഈ കടവിലേയ്ക്ക് എത്തിയത് എന്നാണ് വിവരം. എന്തിനാണ് ബാലു പുഴയില്‍ ചാടിയതെന്ന് വ്യക്തമല്ല.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് നീന്താന്‍ അറിയാത്തതിനാല്‍ പുഴയിലേക്ക് ചാടിയില്ല. 12 മണിക്ക് ശേഷമാണ് ഫയര്‍ ഫോഴ്‌സ് വിവരമറിഞ്ഞു സ്ഥലത്ത് എത്തിയത്. വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരം അറിയിച്ചിരുന്നു എങ്കിലും മൃതദേഹം കണ്ടെത്തുന്നത് വരെ പൊലീസുകാര്‍ സ്ഥലത്ത് എത്തിയിരുന്നില്ല.