തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്ത് ശീവക്കിഴങ്ങുവിള ലക്ഷം വീട് കോളനിയില്‍ അജിഷ് കുമാറിന്റെയും ഖദീജ ബീബിയുടെയും മകന്‍ ശ്യാം (25) ആണ് മരിച്ചത്.

സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ഉച്ചക്കട -പുളിങ്കുടി റോഡില്‍ നെട്ടത്താന്നിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ് പരിക്കേറ്റ ശ്യാമിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരം മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. അനുജന്‍ ഷിബിന്‍ . വിഴിഞ്ഞം പൊലീസ് കേസെടുത്തു.