തിരുവനന്തപുരം: പ്രസവത്തിന് പിന്നാലെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി പതിനഞ്ചാംനാള്‍ മരിച്ചു. വെള്ളറട കാരാട്ടുവിളാകം ആറടിക്കര വീട്ടില്‍ വിനോദിന്റെ ഭാര്യ ലഷ്മി (27) യാണ് മരണപ്പെട്ടത്. പ്രസവത്തിന് ശേഷം ശ്വാസം മുട്ടലുണ്ടായതിനെ തുടര്‍ന്ന് ലക്ഷ്മിയെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടര്‍ന്നതോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലക്ഷ്മിയുടെ കുഞ്ഞിന് 15 ദിവസത്തെ പ്രായമാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. യുവതിക്ക് നേരത്തെ ശ്വാസതടസം ഉണ്ടായിരുന്നെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു.