തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരില്‍ ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥന്‍ കടന്നു കളഞ്ഞതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസില്‍ അഭയം തേടി. കുട്ടികളില്‍ ഒരാള്‍ വൃക്കരോഗ ബാധിതനാണ്.

മുന്‍പ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് നല്‍കിയതു സംബന്ധിച്ച് കോടതിയില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നുവെന്നു യുവതി പറഞ്ഞു. ഈ ഓര്‍ഡര്‍ കാലാവധി നീട്ടി കിട്ടാനായി കോടതിയില്‍ പോയപ്പോഴാണ് വീടു പൂട്ടി ഭര്‍ത്താവ് കടന്നത്. സംഭവത്തില്‍ കേസ് എടുക്കുമെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ഭര്‍ത്താവ് , ഭാര്യ, കുടുംബ പ്രശ്‌നം, പോലിസ്, police