തിരുവനന്തപുരം: മനുഷ്യവന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി.

പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് നല്‍കും. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എം.എസ്.എം.ഇ. യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും അനുവദിക്കും.