കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നിസ മെഹക്ക്.

വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. കുട്ടിക്ക് മാനസികസമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് . പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല.