- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടമലക്കുടിയില്‍ 13-കാരന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു; രോഗം സ്ഥിരീകരിച്ചത് മരണത്തിന്റെ തലേന്ന്
ഇടമലക്കുടിയില്‍ 13-കാരന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു
മൂന്നാര്‍: ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 13-കാരന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു. ആണ്ടവന്‍കുടി സെറ്റില്‍മെന്റില്‍ അച്യുതന്‍-കൗസല്ല്യാദേവി ദമ്പതിമാരുടെ മകന്‍ ജനഹന്‍ (13) ആണ് മരിച്ചത്.
അടിമാലി ഗവ.ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അടിമാലിയിലെ ട്രൈബല്‍ ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടിയെ ജനുവരി ഒന്നിന് ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹോസ്റ്റലിലേക്ക് മടങ്ങി. ഇതിനുശേഷം വീണ്ടും തലവേദനയും ഛര്‍ദ്ദിയുമുണ്ടായി. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടി മരിച്ചു. മരണത്തിന്റെ തലേന്നാണ് സ്‌കാനിങ്ങില്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. സഹോദരങ്ങള്‍ : സുദേവന്‍, ശക്തിദേവന്‍.