കോഴിക്കോട്: അന്തരിച്ച നാടക-സിനിമാ നടന്‍ എ.പി. ഉമ്മറിന്(89) ആദരാഞ്ജലികള്‍. വെള്ളിപറമ്പ് ആറേരണ്ടിലെ 'ശാരദാസ്' വീട്ടിലായിരുന്നു അന്ത്യം. വടക്കന്‍ വീരഗാഥയടക്കം അന്‍പതോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. 2021-ല്‍ ആഹ്വാന്‍ സെബാസ്റ്റിയന്‍ പുരസ്‌കാരം നേടി.

നാടക സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മര്‍. 'അന്യരുടെ ഭൂമി'യിലൂടെ സിനിമാരംഗത്തെത്തിയ ഉമ്മറിന്റെ ശ്രദ്ധേയമായ കഥാപാത്രം 'ഒരു വടക്കന്‍ വീരഗാഥ'യിലെ കൊല്ലന്റേതാണ്.

ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ. മക്കള്‍: ഉമദ, സജീവ് (സലീം-സീനിയര്‍ ലാബ് ടെക്നീഷ്യന്‍, അരീക്കോട് താലൂക്ക് ആശുപത്രി, മലപ്പുറം), രജിത (നഴ്സിങ് അസിസ്റ്റന്റ്, ഹോമിയോ ആശുപത്രി, പെരിന്തല്‍മണ്ണ), അബ്ദുള്‍ അസീസ് (ശ്രീജിത്ത്-ഒമാന്‍).

മരുമക്കള്‍: രാജേഷ് (മ്യുസിഷ്യന്‍), ബിന്ദു (വ്യവസായ ഓഫീസര്‍, കാസര്‍കോട്), അപ്പുണ്ണി (എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ), ഷമീന (യു.എ.ഇ. എക്സ്ചേഞ്ച്).