ചെന്നൈ: താംബരത്ത് കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ, മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍. അയനാവരം സ്വദേശി രംഗനാഥന്‍ (59) കൊല്ലപ്പെട്ട സംഭവത്തില്‍ മണികണ്ഠന്‍, മകന്‍ വിനോദ് എന്നിവരാണു പിടിയിലായത്.

മണികണ്ഠന്റെ കാറിന്റെ ഡോര്‍ രംഗനാഥന്‍ തുറന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഇരുവരും രംഗനാഥനെ ആക്രമിക്കുകയായിരുന്നു. ഇടിയേറ്റ് വീണപ്പോള്‍ രംഗനാഥന്റെ തല കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചതാണ് മരണകാരണമായത്.

കഴിഞ്ഞ 19ന് അയനാവരത്തുനിന്നു കാണാതായ രംഗനാഥന്‍, ഏതാനും ദിവസങ്ങളായി താംബരം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.