- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിന്‍ സര്‍വീസ്; ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയില്‍ നാളെ ഭാഗിക നിയന്ത്രണം
ട്രെയിന്‍ സര്‍വീസ്; ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയില്‍ നാളെ ഭാഗിക നിയന്ത്രണം
ആലപ്പുഴ: തീരദേശ റെയില്‍പാതയില്‍ ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയില്‍ നാളെ ട്രെയിന്‍ സര്‍വീസുകള്‍ക്കു ഭാഗിക നിയന്ത്രണം. കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പാനല്‍ കമ്മിഷന്‍ ചെയ്യുന്നതിനായാണു നാളെ രാവിലെ 9 മുതല്‍ ഉച്ചയ്ക്കു മൂന്നു വരെ ട്രെയിന്‍ ഗതാഗതം നിരോധിച്ചത്.
കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308) എറണാകുളത്തു യാത്ര അവസാനിപ്പിക്കും. തിരികെ എറണാകുളത്തു നിന്നാണു യാത്ര ആരംഭിക്കുക. ഇന്‍ഡോര്‍ കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22645), നേത്രാവതി എക്‌സ്പ്രസ് (16345) എന്നിവ കോട്ടയം വഴി തിരിച്ചുവിടും. ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് (13351) എറണാകുളം ജംക്ഷന്‍ സ്റ്റേഷനില്‍ രണ്ടു മണിക്കൂര്‍ പിടിച്ചിട്ട ശേഷമാകും യാത്ര തുടരുക. ഈ റൂട്ടിലുള്ള മറ്റു ട്രെയിനുകള്‍ പതിവുപോലെ സര്‍വീസ് നടത്തും.
Next Story