കൊച്ചി: എറണാകുളം മഞ്ഞുമ്മലില്‍ ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിയ ശേഷം ഹാരിസ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചെന്നാണ് വിവരം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് വീടിനു മുന്നില്‍ കിടന്ന ഹാരിസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.

ഭാര്യ ഫസീനയെ മഞ്ഞുമലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഹാരിസണെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുത്തേറ്റ ഫസീനയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മൂന്നു വര്‍ഷമായി മഞ്ഞുമ്മലിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം വീട് ഒഴിയാനിരിക്കെയാണ് സംഭവം. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.