- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷയിലെ നമ്പര്‍ തെറ്റിച്ചതിന് പിതാവ് വഴക്കിട്ടു; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷയിലെ നമ്പര്‍ തെറ്റിച്ചതിന് പിതാവ് വഴക്കിട്ടു; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെന്നൈ: നീറ്റ് പരീകഷയുമായി ബന്ധപ്പെട്ടുള്ള അപേക്ഷയില്‍ നല്‍കേണ്ട വിവരങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ പിതാവ് ശാസിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ വില്ലുപുരം ദിണ്ടിവനം സ്വദേശിനിയായ ഇന്ദുവാണു (19) മരിച്ചത്. ഒബിസി സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയില്‍ പൂരിപ്പിക്കേണ്ട നമ്പര്‍ രണ്ടു തവണ തെറ്റിച്ചു പറഞ്ഞതോടെയാണ് ഇന്ദുവിനെ പിതാവ് ശാസിച്ചത്.
അഡ്മിഷന് ആവശ്യമായ മാര്‍ക്ക് കഴിഞ്ഞ തവണ ലഭിക്കാതിരുന്ന ഇന്ദു, ഇപ്രാവശ്യം പുതുച്ചേരിയിലെ സ്വകാര്യ കോച്ചിങ് സെന്ററില്‍ പരിശീലനം നടത്തുകയായിരുന്നു. അതേസമയം, നീറ്റ് സമ്മര്‍ദം കാരണമല്ല വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.
Next Story