പത്തനംതിട്ട: അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജനും കൂട്ടുകാരും ചേര്‍ന്ന് ആക്രമിച്ചു. ആക്രമണം തടയാനെത്തിയ പിതൃസഹോദരനും ഇവരുടെ മര്‍ദനമേറ്റു. അടൂര്‍ മണ്ണടിയിലെ അജിത്, പിതൃസഹോദരനായ സുനീഷ്(40) എന്നിവര്‍ക്കാണ് അഞ്ചംഗസംഘത്തിന്റെ മര്‍ദനമേറ്റത്. ഷോക്ക് അബ്‌സോര്‍ബറിന് അടിയേറ്റ സുനീഷിന്റെ തലയില്‍ എട്ട് തുന്നല്‍ ഉണ്ട്.

അനുജനായ അഖിലിന്റെ മോശം കൂട്ടുകെട്ട് അജിത് ചോദ്യംചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ അഖില്‍ കൂട്ടുകാരെയും കൂട്ടിയെത്തി ജ്യേഷ്ഠനായ അജിത്തിനെ മര്‍ദിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ അജിത്തിന്റെ പിതൃസഹോദരന്‍ സുനീഷിനെയും പ്രതികള്‍ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ചാണ് കുട്ടി സുനീഷിന്റെ തലയ്ക്കടിച്ചത്. തലയില്‍ എട്ടുതുന്നലുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതായി ഏനാത്ത് പോലീസ് പറഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.