തൊടുപുഴ: തൊടുപുഴയില്‍ വില്‍ക്കാനെത്തിച്ച എം.ഡി.എം.എ.യുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടക്കുഴ വെള്ളാക്കാട്ട് അഖില്‍ കുമാര്‍ അനില്‍(28), ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ പി.എസ്. ഫെമില്‍(27) എന്നിവരെയാണ് തൊടുപുഴ ഡിവൈ.എസ്.പിയുടെ പ്രത്യേകസ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി 11-ഓടെ തൊടുപുഴ ധന്വന്തരി ജങ്ഷന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും 1.79 ഗ്രാം എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു.ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. എന്‍.എസ്. റോയ് ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. രണ്ടുപേരെയും കോടതി റിമാന്‍ഡുചെയ്തു.