- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിലും പാലക്കാടും ഉണ്ടായ ലോറി അപകടത്തില്‍ രണ്ട് മരണം; കൊല്ലത്ത് നിന്നും ആറ്റുകാലിലേക്ക് പോയ വാഹനവും അപകടത്തില്‍പ്പെട്ടു
തൃശൂരിലും പാലക്കാടും ഉണ്ടായ ലോറി അപകടത്തില്‍ രണ്ട് മരണം
തൃശൂര്‍ / പാലക്കാട് / തിരുവനന്തപുരം: ദേശീയപാതയില്‍ തൃശൂരും പാലക്കാടും കൊല്ലത്തും വാഹനാപകടം. തൃശൂര്‍ കല്ലിടുക്കില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറി വന്ന് ഇടിച്ചാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയിലെ ക്ലീനറായ തമിഴ്‌നാട് സ്വദേശി അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ കരൂര്‍ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പാലക്കാട് മണ്ണാര്‍ക്കാട് പനയംപാടത്ത് ഉണ്ടായ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. പനയംപാടം വളവിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്തു നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് 19 യാത്രക്കാരുമായി പോയ ടെംപോ ട്രാവലര്‍ ആക്കുളം പാലത്തില്‍ വച്ച് അപകടത്തില്‍പെട്ടു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.