- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരിയില്‍ പൊലീസിന്റെ പിടിയിലായ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെ; സ്കാനിംഗില്‍ യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തി
താമരശ്ശേരിയില്‍ പൊലീസിന്റെ പിടിയിലായ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെ
കോഴിക്കോട്: താമരശ്ശേരിയില്‍ ഇന്നലെ പൊലീസിന്റെ പിടിയിലായ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് നടത്തിയ സ്‌കാനിംഗിലാണ് യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. താമരശ്ശേരി സ്വദേശിയായ യുവാവ് ഫായിസ ആണ്് ലഹരിമരുന്ന് വിഴുങ്ങിയത്. വീട്ടില്‍ ബഹളം വെച്ച യുവാവിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടു പോകുക ആയിരുന്നു്.
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നിന്ന് പിടികൂടിയ യുവാവ് എംഡിഎംഎ പാക്കറ്റ് ഓടെ വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ചിരുന്നു. താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഷാനിദ് എന്ന യുവാവ് രണ്ട് പാക്കറ്റ് മയക്കുമരുന്നാണ് വിഴുങ്ങിയത്. അമിതമായി രാസലഹരി ഉള്ളിലെത്തിയ യുവാവ് 24 മണിക്കൂറിനുള്ളില്‍ മരണമടയുക ആയിരുന്നു.