തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്‌നല്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തൃശ്ശൂരിലെത്തിയത് ഒന്നര മണിക്കൂറോളം വൈകിയാണ്. പുലര്‍ച്ച രണ്ടു മണിയോടെ സിഗ്‌നല്‍ പുനഃസ്ഥാപിച്ചതായാണ് വിവരം.