- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിമുറിയില്‍ കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു; ഇടുക്കിയില്‍ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു
ഇടുക്കിയില്‍ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു
രാജാക്കാട്: ഇടുക്കിയില്‍ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയില്‍ മധ്യപ്രദേശ് സ്വദേശികളായ ഭഗദേവ്‌സിങ് - ഭഗല്‍വതി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കൂത്താട്ടുകുളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ ജോലിക്കാരാണിവര്‍. കുളിമുറിയിലുള്ള ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശാന്തന്‍പാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി.
Next Story