തിരുവനന്തപുരം: കൊച്ചി സ്വദേശിനിയായ യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ ഏഴ് മാസത്തിനു ശേഷം പിടികൂടി. സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറും കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയുമായ വിജയ് യശോദരനെ ആണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു. വിജയ് തൃശൂര്‍ ഐആര്‍ ക്യാംപില്‍ ആയിരുന്ന സമയത്താണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെട്ടത്. യുവതിക്കു വിവാഹ വാഗ്ദാനം നല്‍കുമ്പോള്‍ പൊലീസുകാരന്‍ വിവാഹിതനായിരുന്നു.