- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറില്‍ ബസ് ഇടിച്ചു; കാറില്‍ നിന്നും തെറിച്ചു വീണ് ഒരു വയസ്സുകാരന് മരിച്ചു: ബെംഗളൂരുവിലുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് മലയാളി ദമ്പതികളുടെ മകന് കാര്‍ലോ
കാറിൽ ബസ് ഇടിച്ച് തെറിച്ചുവീണ ഒരു വയസ്സുകാരൻ മരിച്ചു
ബെംഗളൂരു: ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറില്‍ ബസ് ഇടിച്ച് തെറിച്ചു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണൂര്‍ കണിച്ചാര്‍ ചെങ്ങോം സ്വദേശി കാരുചിറ അതുലിന്റെ മകന് കാര്‍ലോ ജോ കുര്യന് (1) ആണു മരിച്ചത്. കാര്‍ലോയുടെ സഹോദരന് സ്റ്റീവ് (3), മാതാവ് അലീന, അലീനയുടെ മാതാവ് റെറ്റി, ബന്ധുക്കളായ ആരോണ്‍, ആല്ഫിന്, കാര്‍ ഡ്രൈവര്‍ ആന്റണി എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ചന്നപട്ടണയില്‍ വെച്ചാണ് അപകടം. റോഡിലെ വെള്ളക്കെട്ടില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കാറില്‍ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. വീണ കാര്‍ലോ അപകടസ്ഥലത്തു തന്നെ മരിച്ചു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന അതുലും അലീനയും ഹുസ്ക്കൂരിലാണ് താമസിക്കുന്നത്. അലീന നാട്ടില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.