നെടുമങ്ങാട്: തേക്കടയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ആയിരുന്നു മണികണ്ഠന്‍.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലുകള്‍ പൊട്ടിയ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഓമനയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെയും ഇയാള്‍ അമ്മയെ മര്‍ദിച്ചതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.