വെള്ളരിക്കുണ്ട്: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായി.

വെസ്റ്റ് എളേരി ചീര്‍ക്കയത്തെ ആലക്കോടന്‍ വീട്ടില്‍ ജയകൃഷ്ണനെ (25) ആണ് വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 2024 മാര്‍ച്ചിലാണ് സംഭവം. ഇതിനുശേഷം ജയകൃഷ്ണന്‍ ഗള്‍ഫിലേക്ക് പോയി. അവിടെനിന്ന് വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി പീഡനദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുത്തു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഗള്‍ഫില്‍നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.