തിരുവനന്തപുരം: മഴക്കെടുതിയില്‍ താളം തെറ്റി ട്രെയിന്‍ ഗതാഗതം. ശക്തമായ കാറ്റില്‍ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ വൈകി ഓടുകയാണ്.

50 മിനിറ്റ് വൈകി കോഴിക്കോട് പിന്നിട്ടു. 06555 നമ്പര്‍ ബംഗളൂരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍ വൈകി തിരുപ്പൂര്‍ പിന്നിട്ടു. ഗോരഖ്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് നാലര മണിക്കൂര്‍ വൈകി കട്പാടി പിന്നിട്ടു. ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി തിരുവനന്തപുരം പിന്നിട്ടു.