കട്ടപ്പന: ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു. കാഞ്ചിയാര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഐറിന്‍ ഇത്തരത്തില്‍ നിരവധി പേരെ വിസ തട്ടിപ്പിനിരയാക്കിയതായാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ശേഷം കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ തട്ടിപ്പ് വിവരം പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇനിയും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ സാധ്യതയുണ്ട്.