മലപ്പുറം: സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരുമാകുമെന്നാണ് നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎമ്മിന്റെ അവസരവാദനയം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സിപിഎമ്മിന് ആരെയും കൂട്ടാം. എന്നാല്‍ അവരെ എതിര്‍ക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫയര്‍ പിന്തുണ കാരണം മറ്റു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് തങ്ങള്‍ കരുതുന്നില്ല. എല്ലാവരുടെയും വോട്ട് യുഡിഎഫിന് വേണം. സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ല. സിപിഎമ്മിന്റെയും വോട്ട് വേണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു